ഒമാനില്‍ 86 പേര്‍ക്ക് കോവിഡ്

24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒമാനില്‍ 86 പേര്‍ക്ക് കോവിഡ്

മസ്‌കത്ത്: ഒമാനില്‍ പുതുതായി 86 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 128,719 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതുവരെ 1,497 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരിച്ചത്. രാജ്യത്തെ രോഗമുക്തി നിരക്ക് 94.5 ശതമാനമാണ്. 121,614 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് ഏഴ് പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 82 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇതില്‍ 31 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com