ഒമാനില്‍ 369 പേര്‍ക്ക് കോവിഡ്

അതേസമയം, 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒമാനില്‍ 369 പേര്‍ക്ക് കോവിഡ്

മസ്‌കത്ത്: ഒമാനില്‍ 369 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 142896 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം, 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 1583 ആയി.

ഇതുവരെ 133491 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 93.4 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25 കോവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 197 പേരാണ് രോഗം ബാധിച്ച് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 80 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com