ഒമാനില്‍ 288 പേര്‍ക്ക് കോവിഡ്

ഇതുവരെ 138494 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഒമാനില്‍ 288 പേര്‍ക്ക് കോവിഡ്

മസ്‌കത്ത്: ഒമാനില്‍ 288 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 138494 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം, കോവിഡ് മരണങ്ങളൊന്നും ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 1549 ആയി.

ഇതുവരെ 130,084 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 94 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 24 കോവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 155 പേരാണ് രോഗം ബാധിച്ച് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 56 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com