ഒമാനില്‍ 275 പേര്‍ക്ക് കൂടി കോവിഡ്; ആറ് മരണം

രാജ്യത്ത് ഇതുവരെ 122,356 പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 113577 പേര്‍ രോഗമുക്തി നേടി.
ഒമാനില്‍ 275 പേര്‍ക്ക് കൂടി കോവിഡ്; ആറ് മരണം

മസ്‌കത്ത്: ഒമാനില്‍ പുതുതായി 275 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ആറ് പേര്‍ രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 1386 ആയി.

രാജ്യത്ത് ഇതുവരെ 122,356 പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 113577 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ രോഗമുക്തി നിരക്ക് 92.8 ശതമാനമാണ്. 24 മണിക്കൂറിനിടെ 33 പേരെ രോഗം ബാധിച്ച് രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 256 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ 122 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. അതേസമയം, കോവിഡ് സാഹചര്യം കണക്കിലെടുത്ത് സുപ്രീംകമ്മിറ്റിയും ആരോഗ്യമന്ത്രാലയവും പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രാലയം അറിയിച്ചു - ഒമാന്‍ ഒബ്‌സേര്‍വര്‍

Related Stories

Anweshanam അന്വേഷണം
www.anweshanam.com