ഒമാനില്‍ കോവിഡ് ബാധിച്ച് നാല് മരണം

ഇതുവരെ 1495 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരിച്ചത്.
ഒമാനില്‍ കോവിഡ് ബാധിച്ച് നാല് മരണം

മസ്‌കത്ത്: ഒമാനില്‍ പുതുതായി 182 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 128,472 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് നാല് പേര്‍ വൈറസ് ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതുവരെ 1495 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരിച്ചത്. രാജ്യത്തെ രോഗമുക്തി നിരക്ക് 94.2 ശതമാനമായി ഉയര്‍ന്നു. 120,976 പേര്‍ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 17 പേരെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 87 പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇതില്‍ 35 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com