ഒമാനില്‍ 178 പേര്‍ക്ക് കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഒമാനില്‍ 178 പേര്‍ക്ക് കോവിഡ്

മസ്‌കറ്റ്: ഒമാനില്‍ 178 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 131,264 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇതുവരെ രാജ്യത്ത് 1,509 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 178 പേര്‍ കൂടി രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 123,593 ആണ്. നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക് 94.1 ശതമാനമാണ്. അതേസമയം കോവിഡ് വാക്സിന്റെ രണ്ടാമത്തെ ബാച്ച് ശനിയാഴ്ച ഒമാനിലെത്തി. 11,700 ഡോസ് വാക്സിന്‍ ലഭിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഡിസംബര്‍ 27നാണ് കൊവിഡ് വാക്സിനേഷന്‍ ക്യാമ്പയിനിന് ഒമാനില്‍ തുടക്കമായത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com