ഒമാനില്‍ 1508 പേര്‍ക്ക് കോവിഡ്; 16 മരണം

രാജ്യത്തെ രോഗമുക്തി നിരക്ക് 89 ശതമാനമാണ്.
ഒമാനില്‍ 1508 പേര്‍ക്ക് കോവിഡ്; 16 മരണം

മസ്‌കത്ത്: ഒമാനില്‍ 1508 പേര്‍ക്ക് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതുവരെ 185278 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം, കോവിഡ് ബാധിച്ച് 16 പേര്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,942 ആയി ഉയര്‍ന്നു.

രാജ്യത്തെ രോഗമുക്തി നിരക്ക് 89 ശതമാനമാണ്. ഇതുവരെ 165051 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 107 കോവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 822 പേരാണ് രോഗം ബാധിച്ച് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 266 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com