ഒമാനില്‍ കോവിഡ് വാക്സിന്‍ ക്യാമ്പയിന് തുടക്കം; ആദ്യ ഡോസ് സ്വീകരിച്ച് ആരോഗ്യമന്ത്രി

മസ്‌കത്ത് ഗവര്‍ണറേറ്റില്‍ മൂന്നിടങ്ങളിലാണ് വാക്സിനേഷന്‍.
ഒമാനില്‍ കോവിഡ് വാക്സിന്‍ ക്യാമ്പയിന് തുടക്കം; ആദ്യ ഡോസ് സ്വീകരിച്ച് ആരോഗ്യമന്ത്രി

മസ്‌കത്ത്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് 19 വാക്സിനേഷന്‍ ക്യാമ്പയിന് തുടക്കമായി. ഇന്ന് രാവിലെ അല്‍-സീബ് സ്പെഷ്യലിസ്റ്റ് കോംപ്ലക്‌സില്‍ നടന്ന പ്രാരംഭ വാക്സിനേഷന്‍ പ്രചാരണ വേളയില്‍ മന്ത്രി ഡോ. അഹമ്മദ് അല്‍ സൈഡീ ആദ്യ ഡോസ് സ്വീകരിച്ച് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.

ഗുരുതര രോഗങ്ങളുള്ളവരും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. 21 ദിവസത്തിന്റെ ഇടവേളകളിലായി രണ്ട് ഡോസ് വീതമാണ് ഒരാള്‍ക്ക് നല്‍കുക. 15,600 ഡോസ് വാക്‌സിനാണ് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ച എത്തിയത്. മസ്‌കത്ത് ഗവര്‍ണറേറ്റില്‍ മൂന്നിടങ്ങളിലാണ് വാക്സിനേഷന്‍.

സീബ്, ബോഷര്‍, ഖുറിയാത്ത് എന്നിവിടങ്ങളിലെ സ്പെഷലൈസ്ഡ് പോളിക്ലിനിക്കുകളാണ് പ്രാരംഭ ഘട്ടത്തിലെ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍. ഒമാനിലെ ജനസംഖ്യയുടെ 60 ശതമാനം പേര്‍ക്ക് വാക്സിനുകള്‍ എത്തിക്കാനുള്ള ഒരുക്കങ്ങളാണ് ആരോഗ്യ മന്ത്രാലയം നടത്തിയിരിക്കുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com