ഒമാനിലെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനില്‍ ഇളവ്

ഒമാന്‍ സന്ദര്‍ശിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍, അവരുടെ കുടുംബങ്ങള്‍, 16 വയസ്സിന് താഴെയും 60 വയസ്സിന് മുകളിലും പ്രായമുള്ളവര്‍, എന്നിവര്‍ക്കാണ് ഇളവുകള്‍ ലഭിക്കുക.
ഒമാനിലെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനില്‍ ഇളവ്

ഒമാന്‍: ഒമാനിലെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനില്‍ ഇളവ്. ഒമാന്‍ സന്ദര്‍ശിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍, അവരുടെ കുടുംബങ്ങള്‍, 16 വയസ്സിന് താഴെയും 60 വയസ്സിന് മുകളിലും പ്രായമുള്ളവര്‍, എന്നിവര്‍ക്കാണ് ഇളവുകള്‍ ലഭിക്കുക.

കൂടാതെ, ഒമാനിലെ വിദേശകാര്യാലയങ്ങളില്‍ ജോലി ചെയ്യുന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍, വിമാന ജീവനക്കാര്‍, രോഗികളായ യാത്രക്കാര്‍, റിലീഫ് ആന്റ് ഷെല്‍ട്ടര്‍ വിഭാഗത്തിന്റെ അംഗീകാരമുള്ള സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളുടെ പെര്‍മിറ്റുകള്‍ കൈവശമുള്ളവര്‍ എന്നിവര്‍ക്കും ഇളവ് ലഭിക്കും.

രോഗികളായ യാത്രക്കാർ ,ഏയര്‍പോര്‍ട്ടില്‍ എത്തിയ സമയത്ത് ബുക്ക് ചെയ്ത ഹോട്ടൽ റിസർവേഷൻ രേഖകൾ കാണിക്കുന്നതിൽ നിന്ന് മുകളില്‍ പറഞ്ഞ വിഭാഗകാരെ ഒഴിവാക്കി. സിവിൽ ഏവിയേഷൻ അതോറിറ്റി ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ വിമാന കമ്പനികൾക്ക് നല്‍കി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com