ഒമാനിൽ  രണ്ടിടങ്ങളിൽ കൂടി ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കി
world

ഒമാനിൽ രണ്ടിടങ്ങളിൽ കൂടി ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കി

ഹമറിയയിലും വാദികബീര്‍ വ്യവസായ മേഖലകളിലും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് ഒഴിവാക്കിയത്. ഒമാന്‍ സുപ്രിം കമ്മറ്റിയുടെ ഉത്തരവനുസരിച്ചാണ് നടപടി.

Thasneem

മസ്‍കത്ത്: മസ്‌കത്തിലെ രണ്ടിടങ്ങളിൽ തുടർന്നിരുന്ന ലോക്ക് ഡൗൺ ഒഴിവാക്കി. ഹമറിയയിലും വാദികബീര്‍ വ്യവസായ മേഖലകളിലും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളാണ് ഒഴിവാക്കിയത്. ഒമാന്‍ സുപ്രിം കമ്മറ്റിയുടെ ഉത്തരവനുസരിച്ചാണ് നടപടി.

ഇവിടങ്ങളില്‍ കോവിഡ് രോഗ വ്യാപനം കൂടുതലായിരുന്ന സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ തുടര്‍ന്നിരുന്നത്. റൂവി, ദാര്‍സൈത്, സിദാബ് ഖന്‍താബ്‌ എന്നിവിടങ്ങളില്‍ ജൂണ്‍ ആറിന് ലോക്ക് ഡൗണ്‍ പിന്‍വലിച്ചിരുന്നെങ്കിലും ഹമറിയ, വാദി കബീര്‍ വ്യവസായ മേഖല എന്നിവടങ്ങളില്‍ നിയന്ത്രണങ്ങള്‍ തുടരുകയായിരുന്നു.

രണ്ടിടത്തും ഇന്നുമുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടാവില്ല. വ്യാപാര സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുമതിയുണ്ടാകും. സുപ്രീം കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമുള്ള മുന്‍കരുതല്‍ നടപടികളോടെ വൈകുന്നേരം ആറു മണി വരെ മാത്രമേ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുകയുള്ളൂ.

Anweshanam
www.anweshanam.com