ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഒമാന്‍

ഒക്ടോബര്‍ എട്ടു മുതലാണ് സര്‍വീസുകള്‍ ആരംഭിക്കുന്നതെന്ന് ഒമാന്‍ എയര്‍ അറിയിച്ചു.
ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഒമാന്‍

മസ്‌കത്ത്: എയര്‍ ബബിള്‍ ധാരണ പ്രകാരം ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഒമാന്‍ എയറും, സലാം എയറും. ഒക്ടോബര്‍ എട്ടു മുതലാണ് സര്‍വീസുകള്‍ ആരംഭിക്കുന്നതെന്ന് ഒമാന്‍ എയര്‍ അറിയിച്ചു.

ഇന്ത്യയിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വ്വീസുകള്‍ വീതമാണ് ഒമാന്‍ എയര്‍ പ്രഖ്യാപിച്ചത്. ഡെല്‍ഹി, മുംബൈ, കൊച്ചി എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍. ഡെല്‍ഹിയിലേക്ക് തിങ്കളാഴ്ചയും ബുധനാഴ്ചയും മുംബൈയിലേക്കും കൊച്ചിയിലേക്കും ഞായറാഴ്ചയും വ്യാഴാഴ്ചയുമാണ് സര്‍വീസുകള്‍ നടത്തുക. ഒക്ടോബര്‍ 24 വരെ ഇതേ സമയക്രമം ആവും തുടരുക.

തിരുവനന്തപുരം, കോഴിക്കോട്, ചെന്നൈ, ഹൈദരാബാദ്, ജയ്പൂര്‍, ലഖ്നൗ തുടങ്ങിയ നഗരങ്ങളിലേക്കാണ് സലാം എയര്‍ സര്‍വീസുകള്‍ നടത്തുക. ആഴ്ച്ചയില്‍ രണ്ട് സര്‍വീസുകള്‍ വീതം ഉണ്ടാവും. സലാം എയര്‍ വെബ്സൈറ്റ്, കോള്‍ സെന്റര്‍, അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ എന്നിവ മുഖേന ടിക്കറ്റുകള്‍ എടുക്കാം.

Related Stories

Anweshanam
www.anweshanam.com