ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല് കോടി പിന്നിട്ടു ; സ്ഥിതി അതീവ ഗുരുതരം

ഇതുവരെ 4,02,64,218 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 11,18,167 പേര്‍ മരണമടഞ്ഞു.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല് കോടി പിന്നിട്ടു ; സ്ഥിതി അതീവ ഗുരുതരം

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല് കോടി പിന്നിട്ടു. ഇതുവരെ 4,02,64,218 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 11,18,167 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി കടന്നു. അമേരിക്കയില്‍ ഇപ്പോഴും സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. 83 ലക്ഷത്തിലധികം പേര്‍ക്കാണ് അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 2,24,730 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 54 ലക്ഷം പിന്നിട്ടു.

അതേസമയം, ഇന്ത്യയില്‍ കോവിഡ് രോഗികള്‍ 75 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടയില്‍ 55,722 പേര്‍ക്ക് കൂടി കോവിഡ് രോഗ സ്ഥിരീകരണം നടന്നതോടെ രോഗികളുടെ എണ്ണം 75,50,273 ആയി. 7,72,055 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 66,63,608 പേര്‍ രോഗമുക്തി നേടി. 579 പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 1,14,610 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ ഇന്നലെ 9,060 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ 7,012 പേര്‍ക്ക് രോഗം കണ്ടെത്തിയപ്പോള്‍ 8,344 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്താകെ പ്രതിദിന രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ശൈത്യകാലത്ത് രണ്ടാംഘട്ട വ്യാപനം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ബ്രസീലില്‍ ഇതുവരെ 52,35,344 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,53,905 പേര്‍ മരിച്ചു. 46 ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി.

Related Stories

Anweshanam
www.anweshanam.com