കോവിഡ്: ഒമാനില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു

ആകെ രോഗബാധിതരുടെ എണ്ണം 1,01,270 ആയി.
കോവിഡ്: ഒമാനില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു

മസ്‌കത്ത്: ഒമാനില്‍ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ആകെ രോഗബാധിതരുടെ എണ്ണം 1,01,270 ആയി. 42 പേര്‍ കൂടി വൈറസ് ബാധിച്ച് മരിച്ചതോടെ ആകെ മരണം 977 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് 1768 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 90,296 ആയി ഉയര്‍ന്നു. നിലവില്‍89.1 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. 560 പേരാണ് നിലവില്‍ രോഗം ബാധിച്ച് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 210 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 54 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Related Stories

Anweshanam
www.anweshanam.com