കോവിഡ്- 19: കിം ജോങ് ഉണിന്റെ ഉത്തര കൊറിയയും

ഉത്തര കൊറിയയിലും കൊറ റോണ വൈറസ് രോഗം. ദക്ഷിണ കൊറിയയില്‍ നിന്ന് തിരിച്ചെത്തിയ ഒരു വിമതനാണ് കോവിഡ് - 19 ലക്ഷണമെന്ന് ഔദ്യോഗിക മാധ്യമങ്ങളെ ഉദ്ധരിച്ച്എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
കോവിഡ്- 19: കിം ജോങ് ഉണിന്റെ ഉത്തര കൊറിയയും

ഏകാധിപതി കിം ജോങ് ഉണിന്റെ ഉത്തര കൊറിയയെ കോവിഡ് - 19 വിഴുങ്ങിയോയെന്ന ലോകത്തിന്റെ സംശയത്തിന് വിരാമമിട്ട് അവിടെ നിന്നും കോവിഡ് രോഗ വാര്‍ത്തകള്‍ പുറംലോകമറിയാന്‍ തുടങ്ങിയിരിക്കുന്നു.

ഉത്തര കൊറിയയിലും കൊറ റോണ വൈറസ് രോഗം. ദക്ഷിണ കൊറിയയില്‍ നിന്ന് തിരിച്ചെത്തിയ ഒരു വിമതനാണ് കോവിഡ് - 19 ലക്ഷണമെന്ന് ഔദ്യോഗിക മാധ്യമങ്ങളെ ഉദ്ധരിച്ച്എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. വിമതനെ ക്വാറന്റിയന്‍ ചെയ്തതായി ഉത്തര കൊറിയന്‍ ഔദ്യോഗിക മാധ്യമ ഏജന്‍സിറിപ്പോര്‍ട്ട്. ജൂലായ് 19 നാണത്രെ വിമതന്‍ അതിര്‍ത്തിയിലെ കസോങ് നഗരത്തില്‍ സിയോളില്‍ നിന്ന് തിരിച്ചെത്തിയത്. സിയോളിള്‍ നിന്നുള്‍പ്പെടെയാണ് ലോകത്ത് കോവിഡ് വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്.

മൂന്നു വര്‍ഷത്തിന് ശേഷം തിരിച്ചെത്തിയ ഇദ്ദേഹത്തില്‍ കോവിഡ് രോഗലക്ഷണങ്ങള്‍ കണ്ടു. തുടര്‍ന്ന് വൈറസ് വ്യാപനം സംഭവക്കാതിരിക്കുന്നതിനുള്ള അതിശക്തമായ നടപടികളാണ് ഉത്തര കൊറിയന്‍ ഭരണക്കൂടം യുദ്ധകാല അടിസ്ഥാനത്തില്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. മുന്‍കരുതലായി കസോങ് നഗരം അടച്ചു. ഈ മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോവിഡ് രോഗലക്ഷണമുള്ള വിമതനുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്നു കരുതപ്പെടുന്നവരെ പൂര്‍ണമായും ക്വാറന്റിയിനില്‍ പ്രവേശിപ്പിക്കുവാനുള്ള സത്വര നടപടികള്‍ സ്വീകരിച്ചതായി ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനുവരി മുതല്‍ തന്നെ കൊറോണ വൈറസ് വ്യാപനം സംഭവിക്കാതിരിക്കുന്നതിന് കടുത്ത മുന്‍കരുതല്‍ നടപികളെടുത്തിരുന്നു.

അതിര്‍ത്തി പ്രദേശങ്ങള്‍ പൂര്‍ണമായി അടച്ചിരുന്നു. എന്നിട്ടും വൈറ സെത്തിയെന്നതിന് പിന്നില്‍ ദുഷ്ടശക്തികളെന്ന കുറ്റപ്പെടുത്തലാണ് ഉത്തര കൊറിയന്‍ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉണ്‍ തന്നെയാണ് വൈറസ് വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

Related Stories

Anweshanam
www.anweshanam.com