നൈജീരിയൻ വിദേശകാര്യ മന്ത്രിക്ക് കോവിഡ്​ സ്ഥിരീകരിച്ചു
world

നൈജീരിയൻ വിദേശകാര്യ മന്ത്രിക്ക് കോവിഡ്​ സ്ഥിരീകരിച്ചു

By News Desk

Published on :

അബൂജ: നൈജീരിയൻ വിദേശകാര്യമന്ത്രിക്ക് കോവിഡ്​ സ്ഥിരീകരിച്ചു. പ്രസിഡൻറ്​ മുഹമ്മദ്​ ബുഹാരി മന്ത്രിസഭയിലെ വിദേശകാര്യമന്ത്രി ജ​ഫ്രി ഒന്യേമക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്​ച ഒന്യേമ തന്നെയാണ്​ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്​. നൈജീരിയയിൽ കോവിഡ്​ സ്ഥിരീകരിക്കുന്ന ആദ്യ മന്ത്രിയാണ് ജ​ഫ്രി ഒന്യേമ.

ജ​ഫ്രി ഒന്യേമക്ക്​ തൊണ്ടക്ക്​ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന്​ ആശുപത്രിയിലെത്തി പരിശോധനക്ക്​ വിധേയനായപ്പോഴാണ്​ രോഗവിവരം അറിയുന്നത്​. ഒനീമിയയുടെ ​നാലാമത്തെ കോവിഡ്​ പരിശോധനയായിരുന്നു ഇത്​.

‘‘തൊണ്ടക്ക്​ അസ്വസ്ഥത ഉണ്ടായതിനെ തുടർന്ന്​ ഇന്നലെ എൻെറ നാലാമ​ത്തെ കോവിഡ്​ പരിശോധന നടത്തി. ദൗർഭാഗ്യവശാൽ ഇത്തവണ പോസിറ്റീവ്​ ആയി. ഇതാണ്​ ജീവിതം ! ചിലപ്പോൾ വിജയിക്കും ചിലപ്പോൾ പരാജയപ്പെടും. ഐസൊലേഷനിലേക്ക്​ പോവുകയാണ്​. നല്ലത്​ വരാൻ പ്രാർഥിക്കുന്നു.’’ - ഒന്യേമ ട്വീറ്റ്​ ചെയ്​തു.

അതേസമയം, നൈജീരിയയിൽ 36,000ത്തിലേറെ പേർക്ക്​ കോവിഡ്​ ബാധിക്കുകയും 778 പേർ മരിക്കുകയും ചെയ്​തു​. കോവിഡ്​ വ്യാപനം കുറച്ചുകൊണ്ടുവരുന്നതിനുള്ള നടപടികൾക്ക്​ ശേഷം മെയ്​ മുതൽ രാജ്യത്ത്​ ലോക്​ഡൗൺ ഇളവുകളും നൽകിത്തുടങ്ങിയിരുന്നു.

Anweshanam
www.anweshanam.com