ന്യൂ​സി​ല​ന്‍​ഡി​ല്‍ വീണ്ടും  കോ​വി​ഡ് വ്യാപനം; 14 പേ​ര്‍​ക്ക് കൂ​ടി രോഗം സ്ഥി​രീ​ക​രി​ച്ചു
world

ന്യൂ​സി​ല​ന്‍​ഡി​ല്‍ വീണ്ടും കോ​വി​ഡ് വ്യാപനം; 14 പേ​ര്‍​ക്ക് കൂ​ടി രോഗം സ്ഥി​രീ​ക​രി​ച്ചു

ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ച ഓ​ക്‌​ല​ന്‍​ഡി​ല്‍ ത​ന്നെ​യാ​ണ് പു​തി​യ കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്

News Desk

News Desk

വെ​ല്ലിം​ഗ്ട​ണ്‍: ന്യൂ​സി​ല​ന്‍​ഡി​ല്‍ വീണ്ടും കോ​വി​ഡ് വ്യാപനം. പു​തി​യ​താ​യി 14 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രോ​ഗം സ്ഥി​രീ​ക​രി​ച്ച ഓ​ക്‌​ല​ന്‍​ഡി​ല്‍ ത​ന്നെ​യാ​ണ് പു​തി​യ കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

നൂ​റ്റി​ര​ണ്ടു ദി​വ​സ​ങ്ങ​ള്‍​ക്ക് ശേ​ഷം ഓ​ക്‌​ല​ന്‍​ഡി​ലെ ഒ​രു കു​ടും​ബ​ത്തി​ല്‍ നാ​ല് പേ​ര്‍​ക്ക് ക​ഴി​ഞ്ഞ ദി​വ​സം രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ​രു​മാ​യി സ​മ്ബ​ര്‍​ക്കം പു​ല​ര്‍​ത്തി​യ 13 പേ​ര്‍​ക്കും വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ ഒ​രാ​ള്‍​ക്കു​മാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

Anweshanam
www.anweshanam.com