ഒമാന്‍: പുതിയ വിസയിലുള്ളവര്‍ക്ക് പ്രവേശനാനുമതിയില്ല

കോവിഡ് വ്യാപനം മുന്‍നിര്‍ത്തിയാണ് പുതിയ തീരുമാനം.
ഒമാന്‍: പുതിയ വിസയിലുള്ളവര്‍ക്ക് പ്രവേശനാനുമതിയില്ല

മസ്‌കത്ത്: ഒമാനിലേക്ക് പുതിയ വിസയിലുള്ളവര്‍ക്ക് പ്രവേശനാനുമതി ലഭിക്കില്ലെന്ന് റോയല്‍ ഒമാന്‍ പൊലീസ്. നിലവില്‍ സാധുവായ റെസിഡന്റ് കാര്‍ഡ് ഉള്ള വിദേശികള്‍ക്ക് മാത്രമാണ് ഒമാനിലേക്ക് വരാന്‍ അനുമതിയുള്ളത്.

സുപ്രീം കമ്മിറ്റി നിര്‍ദേശപ്രകാരമാണ് വിദേശികളുടെ ഒമാനിലേക്കുള്ള വരവിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മുതിര്‍ന്ന ആര്‍ഒപി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഒമാന്‍ ഒബ്‌സര്‍വര്‍ റിപ്പോര്‍ട്ട് ചെയ്തു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിലവിലെ വിലക്ക് തുടരും. കൂടാതെ ഒമാനില്‍ ഏത് തസ്തികകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്കും ഈ നിയമം ബാധകമായിരിക്കും. കോവിഡ് വ്യാപനം മുന്‍നിര്‍ത്തിയാണ് പുതിയ തീരുമാനം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com