ഒമാനില്‍ ആറുപേര്‍ക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്

മസ്‌കത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒമാനില്‍ ആറുപേര്‍ക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്

മസ്‌കത്ത്: ഒമാനില്‍ ആറുപേര്‍ക്ക് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ഒമാന്‍ ആരോഗ്യമന്ത്രി ഡോക്ടര്‍ അഹമ്മദ് മുഹമ്മദ് അല്‍ സൈദി അറിയിച്ചു. മസ്‌കത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണം ജനുവരി 21 ന് മുമ്പ് 51 ആയിരുന്നു. എന്നാല്‍ രണ്ട് ദിവസം മുമ്പ് ഇത് 102 ആയി ഉയര്‍ന്നെന്നും മന്ത്രി വ്യക്തമാക്കി. കോവിഡ് 19നെതിരായ പോരാട്ടത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി രാജ്യത്തെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. രാജ്യം തല്‍ക്കാലം ലോക്ക്ഡൗണിലേക്ക് നീങ്ങുകയില്ലെന്നും മന്ത്രി ഡോക്ടര്‍ അഹമ്മദ് മുഹമ്മദ് അല്‍ സൈദി അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com