ചിലിയില്‍ ഇനി പുത്തന്‍ ഭരണഘടന

ചിലിയുടെ സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങളുടെ മൂലകാരണമായ പിനോഷെയുടെ ഭരണഘടനയ്ക്ക് പകരം പുതിയ ഭരണഘടനയെന്ന് ചിലിയന്‍ ജനത വിധിയെഴുതി.
ചിലിയില്‍ ഇനി പുത്തന്‍ ഭരണഘടന

ചിലി: ലാറ്റിനമേരിക്കന്‍ ചിലി മാറ്റത്തിന്റെ പാതയിലേറി. കമ്യൂണിസ്റ്റ് സ്വേച്ഛാധിപതി ജനറല്‍ അഗസ്റ്റോ പിനോഷെയുടെ കാലഘട്ടത്തിലെ ഭരണഘടന മാറ്റിയെഴുതുന്നതിനെ ചിലിയന്‍ ജനത ഒന്നാകെ പിന്തുണച്ചിരിക്കുന്നുവെന്നിടത്താണ് ചിലിയുടെ മാറ്റം. ചിലിയുടെ സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങളുടെ മൂലകാരണമായ പിനോഷെയുടെ ഭരണഘടനയ്ക്ക് പകരം പുതിയ ഭരണഘടനയെന്ന് ചിലിയന്‍ ജനത വിധിയെഴുതി.

ഈ വേള ചിലിയന്‍ ജനതക്ക് ആഘോഷത്തിന്റെയും ആഹ്ലാദത്തിന്റെയും വേളയാണ്. ചിലിയന്‍ ജനതയുടെ വിജയ ലഹരിയിലാണ് സാന്റിയാഗോ പ്രധാന സ്‌ക്വയര്‍ - അല്‍ ജസീറ റിപ്പോര്‍ട്ട്. സാന്റിയാഗോ പ്ലാസ ഇറ്റാലിയയായിരുന്നു പുതിയ ഭരണഘടനയെന്ന ആവശ്യമുയര്‍ത്തിയുള്ള ജനകീയ സ്വരത്തിന്റെ പ്രഭവകേന്ദ്രം. ജനകീയ സ്വരം പ്രതിഷേധ സ്വരമായപ്പോഴത് പലപ്പോഴും അക്രമാസക്തമായി. കഴിഞ്ഞ വര്‍ഷം മുതലാണ്സാന്റിയാഗോ പ്ലാസ ഇറ്റാലിയ പ്രതിഷേധത്തിന്റെ കേന്ദ്രബിന്ദുമായി.

ഇന്ന് ഇവിടം സന്തോഷത്തിന്റെ, സംതൃപ്തിയുടെ മാലപടക്കങ്ങള്‍ക്ക് കാതോര്‍ക്കുകയാണ്. ഒക്ടോബര്‍ 25 ന് നടന്ന റഫറണ്ടത്തില്‍ മുക്കാല്‍ ഭാഗവും വോട്ടുചെയ്തപ്പോള്‍ 78.12 ശതമാനം വോട്ടര്‍മാര്‍ ജനങ്ങള്‍ ചിട്ടപ്പെടുത്തിയ പുതിയ ഭരണഘടന തെരഞ്ഞെടുത്തു. ആരോഗ്യ സംരക്ഷണം, പെന്‍ഷന്‍, വിദ്യാഭ്യാസം എന്നിവയ്ക്ക് തുല്യാവകാശം ഉറപ്പുനല്‍കുന്ന പുത്തന്‍ ഭരണഘടന. ധിക്കാരപൂര്‍വ്വ മുതലാളിത്ത സഹജവാസനയെ പതപ്പെടുത്തി ഊതിക്കാച്ചിയെടുക്കപ്പെട്ട പുത്തന്‍ ഭരണഘടന പുത്തന്‍ പ്രതീക്ഷകളാണ് ചിലിയന്‍ ജനതക്ക് സമ്മാനിച്ചിട്ടുള്ളത്.

ഈ വിജയം ജനങ്ങളുടേതാണ്. ആഘോഷവേളയില്‍ എല്ലാവരുടേയും പരിശ്രമത്തിന് നന്ദി - 37 കാരനായ ഡാനിയേല്‍ സാന്റിയാഗോയിലെ പ്ലാസ നുനോവയിലെ റോയിട്ടേഴ്സ് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. ''എന്നെ സന്തോഷവാനാക്കുന്നത് മാറ്റങ്ങള്‍ ആഗ്രഹിക്കുന്ന യുവാക്കളുടെ പങ്കാളിത്തമാണ് ', ഡാനിയേല്‍ കൂട്ടിചേര്‍ത്തു.

ഒരു പുതിയ അവകാശപത്രത്തിന്റെ ആവശ്യകതയെച്ചൊല്ലി പ്രതിഷേധവും ചര്‍ച്ചയും രാജ്യത്തെ ഭിന്നിച്ചുവെങ്കില്‍ ഇപ്പോള്‍ മുതല്‍ ഒരു പുത്തന്‍ പാഠത്തിന് പിന്നില്‍ എല്ലാവരും ഒന്നിക്കണം - ചിലി പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനെര ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇപ്പോള്‍ വരെ ഭരണഘടന തങ്ങളെ ഭിന്നിപ്പിച്ചു. ഐക്യം, സ്ഥിരത, ഭാവി എന്നിവയുടെ മഹത്തായ ചട്ടക്കൂടാണ് പുതിയ ഭരണഘടന. ഇനിയിപ്പോള്‍ സര്‍വ്വര്‍ക്കും ഒരു 'പുതു ഭവനം'. ഇന്ന് മുതല്‍ നാമെല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണം - മന്ത്രിസഭാംഗങ്ങള്‍ക്കൊപ്പം മോനെഡ കൊട്ടാരത്തില്‍ നിന്ന് പ്രക്ഷേപണം ചെയ്ത പ്രസംഗത്തില്‍ പറഞ്ഞു.

പുതിയ ഭരണ ഭരണഘടനക്കു വേണ്ടിയുള്ള പ്രതിഷേധ സമരങ്ങളില്‍ ഒരു ദശലക്ഷത്തിലധികം ജനങ്ങള്‍ സാന്റിയാഗോ നഗരത്തിലെത്തി. സമരങ്ങള്‍ അക്രമാസക്തമായപ്പോള്‍ 30 ഓളം പ്രക്ഷോഭകാരികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ആയിരങ്ങള്‍ക്ക് പരിക്കേറ്റു. അവസാനം വിജയം. സാമൂഹിക അസംതൃപ്തിയുടെ ആഴം മനസ്സിലാക്കി പുത്തന്‍ ഭരണഘടനയെന്ന ആവശ്യത്തെ മുന്‍നിറുത്തി ജനകീയ ഹിതപരിശോധനക്ക് വഴങ്ങുവാന്‍ ചിലി പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനെര ഏറെ സമയമെടുത്തില്ലെന്നത് ശ്രദ്ധേയായി.

ചിലിയുടെ നിലവിലെ ഭരണഘടന തയ്യാറാക്കിയത് ലോകം കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും വലിയ സ്വേച്ഛാധിപതി ജനറല്‍ അഗസ്റ്റോ പിനോഷെ. രാഷ്ട്രീയ പാര്‍ട്ടികള്‍ നിരോധിക്കപ്പെട്ട രാജ്യം കനത്ത സെന്‍സര്‍ഷിപ്പിന് വിധേയമാക്കപ്പെട്ട വേളയില്‍ അടിച്ചേല്പിക്കപ്പെട്ട ഭരണഘടന ഇനി ചരിത്ര പുസ്തകം.

Related Stories

Anweshanam
www.anweshanam.com