കുംഭമേളയില്‍ പങ്കെടുത്ത മുന്‍ നേപ്പാള്‍ രാജാവിനും രാജ്ഞിക്കും കോവിഡ്

ഏപ്രില്‍ 11ന് ഹരിദ്വാറിലെത്തിയ ഇവര്‍ മാസ്‌ക്​ ധരിക്കാതെ ചടങ്ങുകളില്‍ പങ്കെടുത്തതിന്​ വിമര്‍ശനവും ശക്തമായിരുന്നു
കുംഭമേളയില്‍ പങ്കെടുത്ത മുന്‍ നേപ്പാള്‍ രാജാവിനും രാജ്ഞിക്കും കോവിഡ്

കാഠ്​മണ്ഡു: ഹരിദ്വാറിലെ കുംഭമേളയില്‍ പങ്കെടുത്ത മുന്‍ നേപ്പാള്‍ രാജാവ് ഗ്യാനേന്ദ്ര ഷാക്കും രാജ്ഞി കോമള്‍ ഷാക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയില്‍ നിന്ന്​ നാട്ടില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ പി.സി.ആര്‍ പരിശോധനയില്‍ ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിക്കുകയായിര​ുന്നെന്ന്​ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്യുന്നു.

ഏപ്രില്‍ 11ന് ഹരിദ്വാറിലെത്തിയ ഇവര്‍ മാസ്‌ക്​ ധരിക്കാതെ ചടങ്ങുകളില്‍ പങ്കെടുത്തതിന്​ വിമര്‍ശനവും ശക്തമായിരുന്നു. 73 വയസ്സുള്ള ഗ്യാ​േനന്ദ്ര ഷായും 70 വയസ്സുള്ള കോമള്‍ ഷായും ഹര്‍ കി പൗഡിയിലെ പുണ്യസ്​നാനത്തില്‍ പ​ങ്കെടുക്കുകയും നിരവധി സന്യാസിമാരുമായും തീര്‍ഥാടകരുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്​തിരുന്നു.

ഇന്ത്യയില്‍നിന്ന്​ തിരിച്ചെത്തിയ ഇരുവരെയും സ്വീകരിക്കാന്‍ കാഠ്​മണ്ഡു വിമാനത്താവളത്തില്‍ നൂറുകണക്കിനാളുകള്‍ തടിച്ചുകൂടിയിരുന്നെന്ന്​ 'ദി ഹിമാലയന്‍ ടൈംസ്'​ റിപ്പോര്‍ട്ട്​ ചെയ്യുന്നു. ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ ആളുകളെ ക​ണ്ടെത്തുന്നതിനുള്ള ശ്രമം അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്​.

No stories found.
Anweshanam അന്വേഷണം
www.anweshanam.com