നേ​പ്പാ​ളി​ല്‍ പാ​ര്‍​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ടു

പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ​ര്‍​മ ഒ​ലി​യു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് പ്ര​സി​ഡ​ന്‍റ് ബി​ദ്യാ ദേ​വി ഭ​ണ്ഡാ​രി​യാ​ണ് 275 അം​ഗ പാ​ര്‍​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ടത്
നേ​പ്പാ​ളി​ല്‍ പാ​ര്‍​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ടു

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ല്‍ പാ​ര്‍​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ടു. പ്ര​ധാ​ന​മ​ന്ത്രി കെ.​പി. ശ​ര്‍​മ ഒ​ലി​യു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് പ്ര​സി​ഡ​ന്‍റ് ബി​ദ്യാ ദേ​വി ഭ​ണ്ഡാ​രി​യാ​ണ് 275 അം​ഗ പാ​ര്‍​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ടത്-എ​എ​ന്‍​ഐ​ റി​പ്പോ​ര്‍​ട്ട്.

കഴിഞ്ഞ ആഴ്ച വിവാദമായ എക്‌സിക്യൂട്ടീവ് ഓര്‍ഡറുമായി ബന്ധപ്പെട്ട് നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കടുത്ത ഭിന്നത ഉടലെടുത്തിരുന്നു. മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​യ പ്ര​ച​ണ്ഡ, മാ​ധ​വ് കു​മാ​ര്‍ നേ​പ്പാ​ള്‍ എ​ന്നി​വ​രി​ല്‍ നി​ന്ന് ക​ടു​ത്ത എ​തി​ര്‍​പ്പാ​ണ് ഒ​ലി നേ​രി​ട്ട​ത്. ഈ ​വി​വാ​ദ​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത​മാ​യി പാ​ര്‍​ല​മെ​ന്‍റ് പി​രി​ച്ചു​വി​ടാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി തീ​രു​മാ​നി​ച്ച​ത്.

ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്. ഞായറാഴ്ച മന്ത്രിസഭയിലെ നാല് പേര്‍ രാജിവെച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രസിഡന്റിനെ ഒലി സന്ദര്‍ശിച്ചിരുന്നു. ഇടക്കാല സര്‍ക്കാറിനെ ഒലി തന്നെ നയിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.

ഓ​ര്‍​ഡി​ന​ന്‍​സ് പി​ന്‍​വ​ലി​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യ്ക്ക് സ​മ്മ​ര്‍​ദ്ദ​മു​ണ്ടാ​യി​രു​ന്നു. മൂ​ന്ന് അം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ പോ​ലും മീ​റ്റിം​ഗു​ക​ള്‍ വി​ളി​ക്കാ​നും തീ​രു​മാ​ന​മെ​ടു​ക്കാ​നു​മു​ള്ള അ​വ​കാ​ശം പ്ര​ധാ​ന​മ​ന്ത്രി​ക്ക് ന​ല്‍​കു​ന്ന​താ​യി​രു​ന്നു പു​തി​യ നി​യ​മം.

ഏ​പ്രി​ല്‍ 30, മേ​യ് 10 ദി​വ​സ​ങ്ങ​ളി​ല്‍ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​മെ​ന്നും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com