ചൈ​ന​യു​ടെ ക​ട​ന്നു​ക​യ​റ്റം റി​പ്പോ​ര്‍​ട്ട് ചെ​യ്ത മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​കൻ മരിച്ച നിലയിൽ
world

ചൈ​ന​യു​ടെ ക​ട​ന്നു​ക​യ​റ്റം റി​പ്പോ​ര്‍​ട്ട് ചെ​യ്ത മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​കൻ മരിച്ച നിലയിൽ

നേ​പ്പാ​ളി ദി​ന​പ​ത്ര​മാ​യ കാ​ന്തി​പൂ​ര്‍ ഡെ​യ്ലി​യു​ടെ മു​തി​ര്‍​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു ബ​നി​യ

News Desk

News Desk

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലേ​ക്കു​ള്ള ചൈ​ന​യു​ടെ ക​ട​ന്നു​ക​യ​റ്റം റി​പ്പോ​ര്‍​ട്ട് ചെ​യ്ത മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. നേ​പ്പാ​ള്‍ സ്വ​ദേ​ശി ബ​ല​റാം ബ​നി​യ(50)​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. നേ​പ്പാ​ളി ദി​ന​പ​ത്ര​മാ​യ കാ​ന്തി​പൂ​ര്‍ ഡെ​യ്ലി​യു​ടെ മു​തി​ര്‍​ന്ന മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്നു ബ​നി​യ.​

ഗോ​ര്‍​ഖ ജി​ല്ല​യി​ലെ റൂ​യ് ഗ്രാ​മ​ത്തി​ല്‍ ചൈ​ന​യു​ടെ ക​ട​ന്നു​ക​യ​റ്റ​ത്തേ​ക്കു​റി​ച്ച്‌ ബ​നി​യ തു​ട​ര്‍​ച്ച​യാ​യി എ​ഴു​തി​യി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തെ കാ​ണാ​താ​യ​ത്. ബ​നി​യ​യെ കാ​ണ്‍​മാ​നി​ല്ലെ​ന്നു കാ​ട്ടി കു​ടും​ബാം​ഗ​ങ്ങ​ള്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

ഇദ്ദേഹം നദി തീരത്തുകൂടി നടന്നു പോകുന്നത് അവസാനമായി കണ്ടതിന് സാക്ഷികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇദ്ദേഹത്തിന്‍റെ മൊബൈല്‍ ഫോണ്‍ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയില്‍ അവസാന ലോക്കേഷനും നദീതീരമാണ് ഇതിനാല്‍ നദിയില്‍ തിരച്ചില്‍ നടത്തി പൊലീസ് ശവശരീരം കണ്ടെത്തിയത്

Anweshanam
www.anweshanam.com