ടർക്കിയിൽ മെയ് 17 വരെ രാജ്യവ്യാപക ലോക്ക് ഡൗൺ

രാജ്യത്ത് ഇപ്പോൾ കോവിഡ് കുതിച്ചുയരുന സാഹചര്യമാണ് നിലവിലുള്ളത്. ഇത് മറികടക്കാൻ വേണ്ടിയാണ് നിയന്ത്രണങ്ങൾ. കഴിഞ്ഞ ഞായർ 39 ,000 കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു.
ടർക്കിയിൽ മെയ് 17  വരെ രാജ്യവ്യാപക ലോക്ക് ഡൗൺ

അങ്കാറ: ടർക്കി പ്രസിഡന്റ് റീസെപ് തയ്യിപ് എർദോഗൻ തിങ്കളാഴ്ച്ച രാജ്യവ്യാപക ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ആമി മെയ് 17 വരെയാണ് രാജ്യവ്യാപക ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌കൂളുകൾ ഈ സമയം അടഞ്ഞു കിടക്കും.

അന്തർസംസ്ഥാന യാത്രകൾക്കും വിലക്കുണ്ട്. രാജ്യത്ത് ഇപ്പോൾ കോവിഡ് കുതിച്ചുയരുന സാഹചര്യമാണ് നിലവിലുള്ളത്. ഇത് മറികടക്കാൻ വേണ്ടിയാണ് നിയന്ത്രണങ്ങൾ. കഴിഞ്ഞ ഞായർ 39 ,000 കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു.

എല്ലാ അന്തർസംസ്ഥാന യാത്രകൾക്കും അനുമതി വേണമെന്ന് ടർക്കി പ്രസിഡന്റ് പറഞ്ഞു. നിർമാണ,ഭക്ഷ്യ മേഖലയിൽ നിയന്ത്രണം ബാധകമാകില്ല.

No stories found.
Anweshanam അന്വേഷണം
www.anweshanam.com