നാല് ബഹിരാകാശ യാത്രികരുമായി ഡ്രാഗണ്‍ വിജയകരമായി വിക്ഷേപിച്ചു

സാങ്കേതിക സംവിധാനങ്ങളൊക്കെ ഇത് വരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നാസയും സ്പേസ് എക്സും വ്യക്തമാക്കി
നാല് ബഹിരാകാശ യാത്രികരുമായി ഡ്രാഗണ്‍ വിജയകരമായി വിക്ഷേപിച്ചു

വാഷിംങ്ടണ്‍: നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ട് സ്പേസ് എക്സിന്റെ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് വിജയകരമായി വിക്ഷേപിച്ചു. സാങ്കേതിക സംവിധാനങ്ങളൊക്കെ ഇത് വരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നാസയും സ്പേസ് എക്സും വ്യക്തമാക്കി.

നാസയുടെ ബഹിരാകാശ യാത്രികരായ മൈക്ക് ഹോപ്പിന്‍സ്, ഷനോണ്‍ വാക്കര്‍, വിക്ടര്‍ ഗ്ലോവര്‍ ജപ്പാനീസ് ബഹിരാകാശ യാത്രികനായ സ്യോച്ചി നൊഗ്യൂച്ചി എന്നിവരാണ് വിക്ഷേപിക്കപ്പെട്ട പേടകത്തിലെ യാത്രികര്‍. 10 മിനുട്ടില്‍ താഴെയാണ് വിക്ഷേപണത്തിന് സമയം എടുത്തത്. വിക്ഷേപണത്തിന് ശേഷം തിരിച്ച്‌ ഭൂമിയില്‍ പതിക്കുന്ന റോക്കറ്റ് ബൂസ്റ്ററുകള്‍ അടുത്ത വിക്ഷേപണത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയും എന്നതും ഒരു പ്രത്യേകതയാണ്.

അമേരിക്കൻ സമയം ഞായറാഴ്‌ച വൈകീട്ട് നടന്ന വിക്ഷേപണത്തോടെ മനുഷ്യന്‍റെ ശൂന്യകാശ യാത്രയില്‍ സര്‍ക്കാര്‍ ഏജന്‍സിയുമായി സഹകരിച്ച്‌ റോക്കറ്റുകളും ബഹിരാകാശ വാഹനങ്ങളും നിര്‍മ്മിക്കാനുള്ള നീക്കത്തിന് ഊര്‍ജ്ജമാകും.

Related Stories

Anweshanam
www.anweshanam.com