കുവൈത്തിൽ നബിദിന അവധി പ്രഖ്യാപിച്ചു

ഒക്ടോബര്‍ 29 വ്യാഴാഴ്‍ചയായിരിക്കും അവധിയെന്നാണ് സിവില്‍ സര്‍വീസ് ബ്യൂറോ അറിയിച്ചത്
കുവൈത്തിൽ നബിദിന അവധി പ്രഖ്യാപിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും നബിദിന അവധി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 29 വ്യാഴാഴ്‍ചയായിരിക്കും അവധിയെന്നാണ് സിവില്‍ സര്‍വീസ് ബ്യൂറോ അറിയിച്ചത്. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കഴിഞ്ഞ് നവംബര്‍ ഒന്ന് ഞായറാഴ്‍ച സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം പുനഃരാരംഭിക്കും.

അറബി മാസം റബീഉല്‍ അവ്വല്‍ 12നാണ് നബിദിനം. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനമായി ആചരിക്കുന്നത്. ഇസ്‌ലാം മത വിശ്വാസ പ്രകാരം ദൈവമായ അല്ലാഹുവിന്റെ ദൂതരാണ് പ്രവാചകർ. ലോകാരംഭം മുതൽ ആദ്യ പ്രവാചകനായ ആദം മുതൽ നിരവധി പ്രവാചകർ ലോകത്ത് അവതരിച്ചിട്ടുണ്ട്. പ്രവാചകരിൽ അവസാനത്തെ പ്രവവചകനാണ് മുഹമ്മദ് നബി.

Related Stories

Anweshanam
www.anweshanam.com