മ്യാന്മാര്‍ തെരഞ്ഞെടുപ്പ് ഫലം ഇന്ന് രാത്രിയോടെ

കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് സമാപിച്ചു.
മ്യാന്മാര്‍ തെരഞ്ഞെടുപ്പ് ഫലം ഇന്ന് രാത്രിയോടെ

യാങ്കോൺ: മ്യാന്മാര്‍ പൊതുതെരഞ്ഞെടുപ്പു ഫലം ഇന്ന് നവംബര്‍ ഒമ്പത് രാത്രിയോടെ പ്രഖ്യാപിക്കപ്പെടും. കൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് സമാപിച്ചു. ആങ് സാങ് സൂകി തന്നെ വീണ്ടും അധികാരത്തിലേറുമെന്ന സൂചനയാണ് നല്‍കുന്നത് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സൂകിയുടെ നേതൃത്വത്തിലുള്ള നാഷണല്‍ ലീഗ് ഫോര്‍ ഡമോക്രസി (എന്‍എല്‍ ഡി) സര്‍ക്കാര്‍ ഇനിയും അധികാരത്തില്‍ തുടരേണ്ടതുണ്ടോയെന്ന ഹിതപരിശോധനയായിട്ടാണ് തെരഞ്ഞെടുപ്പിനെ കാണുന്നത്. എന്‍എല്‍ഡി സര്‍ക്കാരിനോട് രാജ്യത്തിന് പ്രതിപത്തിയുണ്ടെങ്കിലും രോഹിങ്ക്യന്‍ മുസ്ലീം വംശഹത്യയുടെ പേരില്‍ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സൂകി രാജ്യാന്തര രാഷ്ട്രീയത്തില്‍ ഏറെ വിമര്‍ശനങ്ങളേറ്റുവാങ്ങുകയാണ്.

ഇന്ന് രാത്രിയോടെ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനമുണ്ടാകുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ പറഞ്ഞു. എന്‍എല്‍ഡിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് പറയുന്നത് 425 അംഗ അധോസഭയില്‍ മത്സരിച്ച 315 സീറ്റുകളില്‍ 15 ല്‍ വിജയിച്ചുവെന്നാണ്. ഉപരിസഭയിലെ 217 ല്‍ 161 സീറ്റുകളിലെ വിജയസാധ്യത ഉറപ്പിക്കപ്പെട്ടു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍എല്‍ഡി 322 സീറ്റുകള്‍ നേടേണ്ടതുണ്ട്.

തങ്ങള്‍ തന്നെ വീണ്ടും ഭരണത്തിലേറുമെന്ന് എന്‍എല്‍ഡി വക്താവ് മയോ നിയൂന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. അഞ്ചു പതിറ്റാണ്ട് സൈനിക ഭരണത്തിന് അറുതിയിട്ട് 2011 ലാണ് മ്യാന്മാറില്‍ ജനാധിപത്യം നിലവില്‍വരുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com