പിടിമുറുക്കി കോവിഡ്: ആറ് ലക്ഷത്തിലധികം പുതിയ കേസുകള്‍

ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 9,06,66,594 ആയി ഉയര്‍ന്നു.
പിടിമുറുക്കി കോവിഡ്: ആറ് ലക്ഷത്തിലധികം പുതിയ കേസുകള്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 9,06,66,594 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 19,42,463 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി നാല്‍പത്തിയേഴ് ലക്ഷം ആയി.

ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ രണ്ട് കോടി ഇരുപത്തിയൊമ്ബത് ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3.83 ലക്ഷം പേര്‍ മരിച്ചു. രണ്ട് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു കോടി മുപ്പത്തിനാല് ലക്ഷം പേര്‍ രോഗമുക്തി നേടി.

അതേസമയം, ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 1,04,67,431 ആയി. ആകെ മരണം 1.51 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി പിന്നിട്ടു. നിലവില്‍ രാജ്യത്ത് 2,19,788 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.

ബ്രസീലിലും കോവിഡ് ബാധിതരുടെ എണ്ണം എണ്‍പത്തിയൊന്ന് ലക്ഷം കടന്നു. എഴുപത്തിയൊന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി. രാജ്യത്ത് അമ്ബതിനായിരത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം മുപ്പത് ലക്ഷം പിന്നിട്ടു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com