പിടിവിടാതെ കോവിഡ്; ലോകത്ത് എട്ട് കോടി കടന്ന് രോഗബാധിതര്‍

24 മണിക്കൂറിനിടെ 4,70,876 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
പിടിവിടാതെ കോവിഡ്; ലോകത്ത് എട്ട് കോടി കടന്ന് രോഗബാധിതര്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ എട്ട് കോടി പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 4,70,876 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 17,56,938 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി അറുപത്തിനാല് ലക്ഷം പിന്നിട്ടു.

അമേരിക്കയാണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത്. അമേരിക്കയില്‍ ഒരു കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 3,38,263 പേര്‍ മരിച്ചു. 1,12,57,591 രോഗമുക്തി നേടി.

അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 1,01,69,818 ആയി ഉയര്‍ന്നു. നിലവില്‍ 2,80,274 പേരാണ് രോഗം ബാധിച്ച് രാജ്യത്ത് ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം തൊണ്ണൂറ്റിയേഴ് ലക്ഷം പിന്നിട്ടു. 1,47,379 പേരാണ് രാജ്യത്ത് വൈറസ് ബാധ മൂലം മരിച്ചത്.

ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് എഴുപത്തിനാല് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,90,515 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിനാല് ലക്ഷം കടന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com