പണം തട്ടിപ്പു സംഘങ്ങളെ റിയാദില്‍ അറസ്റ്റ് ചെയ്തു

പണം തട്ടിപ്പു സംഘങ്ങളെ റിയാദില്‍ അറസ്റ്റ് ചെയ്തു

പണം തട്ടുന്ന സംഘങ്ങളെ റിയാദില്‍ അറസ്റ്റ് ചെയ്തു. ഇന്ത്യക്കാര്‍ ഉൾപ്പെടുന്ന തട്ടിപ്പ് സംഘങ്ങളെയാണ് അറസ്റ്റ് ചെയ്തത്. തൊഴിലവസരം വാഗ്ദാനം ചെയ്ത് വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തിയാണ് ഇതിലൂടെ ഇവർ പണം തട്ടിയെടുത്തിരുന്നതെന്നാണ് പോലീസ് പറയുന്നത്.

രണ്ട് പണം തട്ടിപ്പു സംഘങ്ങളെയാണ് കഴിഞ്ഞ ദിവസം റിയാദില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഒരു സംഘത്തില്‍ ആറും മറ്റൊരു സംഘത്തില്‍ നാല് പേരുമാണ് പിടിയിലായത്. സുരക്ഷാ വിഭാഗത്തിന്റെ നിരീക്ഷണങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒടുവിലാണ് സംഘങ്ങളെ വലയിലാക്കിയതെന്ന് റിയാദ് പോലീസ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് അറിയിച്ചു.

വിദേശത്ത് കഴിയുന്ന രണ്ട് പേര്‍ക്ക് ഇവരുമായി ബന്ധമുള്ളതായും പോലീസ് അറിയിച്ചു. തൊഴിലവസരം വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ വഴി അഭിമുഖം സംഘടിപ്പിച്ചാണ് തട്ടിപ്പിന് കളമൊരുക്കിയിരുന്നത്. ഉദ്യോഗാര്‍ഥികളുമായി നടത്തുന്ന അഭിമുഖത്തിലൂടെ വ്യക്തികളുടെ ബാങ്ക് വിവരങ്ങളും താമസ രേഖ വിവരങ്ങളും ഉള്‍പ്പെടെയുള്ള കൈക്കലാക്കും. പിന്നീട് ഇത് ഉപയോഗിച്ച് രാജ്യത്തെ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പകള്‍ തരപ്പെടുത്തിയാണ് ഇവര്‍ പണം കവര്‍ന്നിരുന്നത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com