ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗയെ അഭിനന്ദിച്ച് നരേന്ദ്ര മോദി
world

ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗയെ അഭിനന്ദിച്ച് നരേന്ദ്ര മോദി

തിങ്കളാഴ്ചയാണ് ഭരണകക്ഷിയുടെ നേതാവായി സുഗെയെ തെരഞ്ഞെടുത്തത്.

News Desk

News Desk

ന്യൂഡെല്‍ഹി: ജപ്പാനിലെ പുതിയ പ്രധാനമന്ത്രി യോഷിഹിദെ സുഗയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. ജപ്പാന്‍ പ്രധാനമന്ത്രിയായി നിയമിതനായ യോഷിഹിദെ സുഗയ്ക്ക് ഹൃദ്യമായ അഭിനന്ദനങ്ങള്‍ നേരുന്നു. നമ്മുടെ പങ്കാളിത്തം ഉയരങ്ങളിലെത്തണമെന്ന് ഞാന്‍ ആഗഹിക്കുന്നുവെന്നും മോദി ട്വീറ്റില്‍ കുറിച്ചു.

തിങ്കളാഴ്ചയാണ് ഭരണകക്ഷിയുടെ നേതാവായി സുഗെയെ തെരഞ്ഞെടുത്തത്. ചീഫ് കാബിനറ്റ് സെക്രട്ടറിയും ദീര്‍ഘനാളായി അബേയുടെ വലംകൈയായി സേവനമനുഷ്ഠിക്കുകയും ചെയ്തിരുന്ന വ്യക്തിയാണ് യോഷിഹിദെ സുഗെ.

Anweshanam
www.anweshanam.com