ഒമാനില്‍ 648 പേര്‍ക്ക് കൂടി കോവിഡ്; അഞ്ച് മരണം

93.7 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
ഒമാനില്‍ 648 പേര്‍ക്ക് കൂടി കോവിഡ്; അഞ്ച് മരണം

മസ്‌കത്ത്: ഒമാനില്‍ 648 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 127,667 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 119, 574 ആണ്. 93.7 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

അതേസമയം, അഞ്ച് പേര്‍ കൂടി രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു. ഇതോടെ ആകെമരണസംഖ്യ 1,488 ആയി. 102 പേരാണ് നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 42 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 24 മണിക്കൂറിനുള്ളില്‍ 15 കോവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com