ചൈനയില്‍ വെള്ളപ്പൊക്കം; 141 പേരെ കാണാതായി
world

ചൈനയില്‍ വെള്ളപ്പൊക്കം; 141 പേരെ കാണാതായി

മൂന്നരക്കോടിയാളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചെന്ന് അധികൃതര്‍ അറിയിച്ചു. ഷിയാങ്ഷി, അന്‍ഹ്യു, ഹുബെയ്, ഹുനാന്‍ തുടങ്ങിയ 27 പ്രവിശ്യകളിലാണ് വെള്ളപ്പൊക്കമുണ്ടായത്.

By News Desk

Published on :

ചൈന: ചൈനയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. മൂന്നരക്കോടിയാളുകളെയാണ് വെള്ളപ്പൊക്കം ബാധിച്ചെന്ന് അധികൃതര്‍ അറിയിച്ചു. ഷിയാങ്ഷി, അന്‍ഹ്യു, ഹുബെയ്, ഹുനാന്‍ തുടങ്ങിയ 27 പ്രവിശ്യകളിലാണ് വെള്ളപ്പൊക്കമുണ്ടായത്.

141 പേരെ ഇതിനകം കാണാതാകുകയോ മരിക്കുകയോ ചെയ്തിട്ടുണ്ട്. 25 ലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചെന്നും അധികൃതര്‍ വ്യക്തമാക്കി. 28,000 കെട്ടിടങ്ങള്‍ നശിച്ചു. ഏകദേശം 1200 കോടി ഡോളറിന്റെ നഷ്ടമാണ് കണക്കാക്കിയത്. യാങ്ട്‌സെ അടക്കമുള്ള പ്രധാന നദികളിലെല്ലാം അപകട നിലക്കും മുകളിലാണ് ജല നിരപ്പ്. സുരക്ഷയുറപ്പിക്കാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് പ്രസിഡന്റ് ഷീ ജിന്‍പിങ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Anweshanam
www.anweshanam.com