മെക്‌സിക്കന്‍ എയര്‍ഫോഴ്‌സ് വിമാനം തകര്‍ന്ന് ആറ് മരണം

അപകട കാരണം വ്യക്തമല്ല.
മെക്‌സിക്കന്‍ എയര്‍ഫോഴ്‌സ് വിമാനം തകര്‍ന്ന് ആറ് മരണം

മെക്‌സിക്കോ സിറ്റി: മെക്‌സിക്കന്‍ എയര്‍ഫോഴ്‌സ് വിമാനം തകര്‍ന്ന് വീണ് ആറു സൈനികര്‍ മരിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. എല്‍ ലെന്‍സറോ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. ലിയര്‍ ജെറ്റ് 45 വിമാനമാണ് തകര്‍ന്നു വീണത്.

അതേസമയം, അപകട കാരണം വ്യക്തമല്ല. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തെക്കുറിച്ച് പ്രതിരോധവകുപ്പ് അന്വേഷണം തുടങ്ങിക്കഴിഞ്ഞതായി പ്രതിരോധ വക്താവ് അറിയിച്ചു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com