ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി മരിയോ ദ്രാഗി ഇന്ന് അധികാരമേല്‍ക്കും

ക്യാബിനറ്റ് ഐക കണ്ഠേനയാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്.
ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി മരിയോ ദ്രാഗി ഇന്ന് അധികാരമേല്‍ക്കും

മിലാന്‍: ഇറ്റലിയുടെ പുതിയ പ്രധാനമന്ത്രിയായി മരിയോ ദ്രാഗി ഇന്ന് അധികാരമേല്‍ക്കും. യൂറോപ്പ്യന്‍ സെന്‍ട്രല്‍ ബാങ്ക് മുന്‍ മേധാവിയായിരുന്നു മരിയോ ദ്രാഗി. ക്യാബിനറ്റ് ഐക കണ്ഠേനയാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുത്തത്. ഫൈവ് സ്റ്റാര്‍ മൂവ്മെന്റ് പാര്‍ട്ടി നേതാവാണ് ദ്രാഗി. പാര്‍ട്ടിയിലെ മറ്റൊരു നേതാവായ ലൂയിജി ഡീ മായോ വിദേശകാര്യവകുപ്പ് കൈകാര്യം ചെയ്യും.

മുന്‍ ഭരണകൂടം കഴിഞ്ഞ മാസം താഴെ വീണതോടെയാണ് പ്രധാനമന്ത്രി ആരാകണമെന്ന അനിശ്ചിതത്വം നിലനിന്നത്. ഭരണപരമായ അനിശ്ചിതത്വം നിലനിന്നതിനാല്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനവും യൂറോപ്പ്യന്‍ യൂണിയന്റെ ഫണ്ട് കൈകാര്യം ചെയ്യലും തടസ്സപ്പെട്ടിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com