ഇസ്ലാമിനെ അധിക്ഷേപിച്ചു; മുസ്ലീം യുവാവിനെ കോടതി മുറിക്കുള്ളില്‍ വെടിവെച്ചു കൊന്നു
world

ഇസ്ലാമിനെ അധിക്ഷേപിച്ചു; മുസ്ലീം യുവാവിനെ കോടതി മുറിക്കുള്ളില്‍ വെടിവെച്ചു കൊന്നു

മതനിന്ദ കേസില്‍ വിചാരണക്കിടെ കുറ്റാരോപിതനായ മുസ്ലീം യുവാവിനെ വെടിവെച്ചു കൊന്നു. ആറ് തവണയാണ് നസീമിന്റെ ശരീരത്തില്‍ വെടിയുതിര്‍ത്തത്.

By News Desk

Published on :

പെഷവാര്‍: മതനിന്ദ കേസില്‍ വിചാരണക്കിടെ കുറ്റാരോപിതനായ മുസ്ലീം യുവാവിനെ വെടിവെച്ചു കൊന്നു. പെഷവാറിലെ ജില്ലാ കോടതിയിലാണ് സംഭവം നടന്നത്. താഹിര്‍ അഹമ്മദ് നസിം (47) എന്ന പാകിസ്താന്‍ പൗരനാണ് വെടിയേറ്റ് മരിച്ചത്. പാകിസ്താനില്‍ നിരന്തരം ആക്രമണങ്ങള്‍ക്കും വധശ്രമങ്ങള്‍ക്കും ഇരയാവുന്ന അഹമ്മദിയ വിഭാഗത്തില്‍ നിന്നുമുള്ള വ്യക്തിയാണ് താഹില്‍ അഹമ്മദ് നസീം, അൽ ജസീറ റിപ്പോര്‍ട്ട്.

ആറ് തവണയാണ് നസീമിന്റെ ശരീരത്തില്‍ വെടിയുതിര്‍ത്തത്. നസീം മതനിന്ദ നടത്തിയെന്നും ഇയാള്‍ കുറ്റം സമ്മതിച്ചെന്നും പൊലിസ് പറഞ്ഞു. മതനിന്ദ ആരോപിച്ച് 2018 മുതല്‍ നസീം പൊലീസ് കസ്റ്റഡിയിലാണ്. താനാണ് പ്രവാചകന്‍ എന്ന് പ്രഖ്യാപിച്ചതാണ് ഇദ്ദേഹത്തിനെതിരെയുള്ള കുറ്റം. മതനിന്ദ കുറ്റത്തിലെ വകുപ്പുകളായ 295-A, 295-B, 295-C എന്നീ വകുപ്പുകള്‍ ഇദ്ദേഹത്തിനെതിരെ ചുമത്തിയിരുന്നു.

Anweshanam
www.anweshanam.com