അമേരിക്കയില്‍ നാശം വിതച്ച് ലോറ; നാല് മരണം
world

അമേരിക്കയില്‍ നാശം വിതച്ച് ലോറ; നാല് മരണം

അമേരിക്കയിലെ ലൂസിയാനയില്‍ നാശം വിതച്ച് ലോറ ചുഴലിക്കാറ്റ്. നാലുപേര്‍ മരിച്ചു.

News Desk

News Desk

ലൂസിയാന: അമേരിക്കയിലെ ലൂസിയാനയില്‍ നാശം വിതച്ച് ലോറ ചുഴലിക്കാറ്റ്. നാലുപേര്‍ മരിച്ചു. നൂറ്റാണ്ടിലെ ഏറ്റവും കരുത്തുറ്റ ചുഴലിക്കാറ്റാണ് ലൂസിയാന തീരത്ത് ആഞ്ഞടിച്ചത്. കാറ്റഗറി നാല് വിഭാഗത്തില്‍പെട്ട ലോറ ചുഴലിക്കാറ്റ് മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗതിയിലാണ് ആഞ്ഞടിക്കുന്നത്.

ലൂസിയാനയില്‍ അഞ്ചുലക്ഷത്തിലേറെ വീടുകളിലും ടെക്‌സസില്‍ ഒരുലക്ഷത്തിലേറെ വീടുകളിലും വൈദ്യുതി ബന്ധം തടസപ്പെട്ടു. കെട്ടിടങ്ങള്‍ പലതും തകര്‍ന്നു. കാറ്റ് ആഞ്ഞടിക്കുന്നതിന് മുമ്പ് തന്നെ തീരപ്രദേശത്തെ ആളുകളെ മാറ്റിയത് ദുരന്തത്തിന്റെ ആഴം കുറച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വരു ദിവസങ്ങളില്‍ ദുരന്ത മേഖലയിലെത്തുമെന്ന് അറിയിച്ചു.

Anweshanam
www.anweshanam.com