ലോ​ക​പ്ര​ശ​സ്ത ടോക് ഷോ അവതാരകന്‍ ലാരി കിംഗ് അന്തരിച്ചു

റെ നാളുകളായി കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം
ലോ​ക​പ്ര​ശ​സ്ത ടോക് ഷോ അവതാരകന്‍ ലാരി കിംഗ് അന്തരിച്ചു
Alberto E. Rodriguez

ന്യയോര്‍ക്ക്: പ്രശസ്ത അമേരിക്കന്‍ ടോക് ഷോ അവതാരകന്‍ ലാരി കിംഗ് അന്തരിച്ചു. 87 വയസായിരുന്നു. ഏറെ നാളുകളായി കോവിഡ് ബാധിച്ച്‌ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി നിരവധി ആരോഗ്യ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു.

ലോ​സ് ആ​ഞ്ച​ല​സി​ലെ സെ​ഗാ​ര്‍​സ് സി​നാ​യി മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. ജ​നു​വ​രി ആ​ദ്യ​മാ​ണ് അ​ദ്ദേ​ഹ​ത്തെ കോ​വി​ഡ് ബാ​ധി​ച്ച്‌ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

സി​എ​ന്‍​എ​ന്നി​ലെ ലാ​രി കിം​ഗ് ലൈ​വ് പ​രി​പാ​ടി​യി​ലൂ​ടെ​യാ​ണ് പ്ര​ശ​സ്ത​നാ​യ​ത്. സി​എ​ന്‍​എ​ന്നി​ല്‍ അ​ദ്ദേ​ഹം 25 വ​ര്‍​ഷ​ത്തോ​ളം പ്ര​വ​ര്‍​ത്തി​ച്ചു. 63 വ​ര്‍​ഷ​ത്തോ​ളം റേ​ഡി​യോ, ടെ​ലി​വി​ഷ​ന്‍, ഡി​ജി​റ്റ​ല്‍ മീ​ഡി​യ മേ​ഖ​ല​ക​ളി​ല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ​യി​ര​ക്ക​ണ​ക്കി​ന് അ​ഭി​മു​ഖ​ങ്ങ​ളാ​ണ് ഇ​ക്കാ​ല​യ​ള​വി​ല്‍ ലാ​രി ന​ട​ത്തി​യ​ത്. നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളും അ​ദ്ദേ​ഹം സ്വന്തമാക്കി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com