കര്‍ഫ്യൂ ലംഘിച്ചു: 31 പേര്‍ക്കെതിരെ നടപടിയെടുത്ത് കുവൈത്ത്

കര്‍ഫ്യൂ ലംഘിച്ചു: 31 പേര്‍ക്കെതിരെ നടപടിയെടുത്ത് കുവൈത്ത്

രാജ്യത്ത് വൈകിട്ട് ആറുമുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നത്.

കുവൈത്ത് സിറ്റി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ചിരുന്ന കര്‍ഫ്യൂ ലംഘിച്ച 31 പേര്‍ക്കെതിരെ നടപടിയെടുത്ത് കുവൈത്ത്. 19 സ്വദേശികളെയും 12 വിദേശികളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

രാജ്യത്ത് വൈകിട്ട് ആറുമുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നത്. നേരത്തെ കര്‍ഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. അതേസമയം, ഏപ്രില്‍ എട്ടു മുതല്‍ കര്‍ഫ്യൂ സമയത്തില്‍ മാറ്റം വരും. രാത്രി ഏഴു മണി മുതല്‍ പുലര്‍ച്ചെ അഞ്ചുവരെയായിരിക്കും കര്‍ഫ്യൂ സമയം.

No stories found.
Anweshanam അന്വേഷണം
www.anweshanam.com