കുവൈത്തില്‍ 857 പേര്‍ക്ക് കൂടി കോവിഡ്; രണ്ടു മരണം
world

കുവൈത്തില്‍ 857 പേര്‍ക്ക് കൂടി കോവിഡ്; രണ്ടു മരണം

രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 91,244 ആയി

News Desk

News Desk

കുവൈത്ത് സിറ്റി: കുവൈത്തില്‍ 857 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 91,244 ആയി.

കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ രണ്ടു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 548 ആയി.

അതേസമയം, 617 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതോടെ ആകെ കോവിഡ് മുക്തരുടെ എണ്ണം 81,654 ആയി.

9,042 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ 89 പേരുടെ നില ഗുരുതരമാണ്.

Anweshanam
www.anweshanam.com