പ്രവാസികൾക്ക് ആശ്വാസം; ചാ​ര്‍​ട്ടേ​ര്‍​ഡ് ഫ്ളൈ​റ്റി​ല്‍ കു​വൈത്തിലേ​ക്ക് വരാം

പ്രവാസികൾക്ക് ആശ്വാസം; ചാ​ര്‍​ട്ടേ​ര്‍​ഡ് ഫ്ളൈ​റ്റി​ല്‍ കു​വൈത്തിലേ​ക്ക് വരാം

കുവൈത്ത് സി​റ്റി: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് യാ​ത്ര വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ 34 വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ വി​ദേ​ശി​ക​ള്‍​ക്ക് ചാ​ര്‍​ട്ടേ​ര്‍​ഡ് ഫ്ളൈ​റ്റി​ല്‍ കു​വൈ​ത്തിലേ​ക്ക് വ​രാ​മെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ന​സ് അ​ല്‍ സ​ലേ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം അ​ന​സ് അ​ല്‍ സ​ലേ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന കോ​വി​ഡ് എ​മ​ര്‍​ജ​ന്‍​സി ക​മ്മി​റ്റി​യുടേതാണ് തീ​രു​മാ​നം.

പു​തി​യ തീ​രു​മാ​നം പ്ര​കാ​രം സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കും സ​ര്‍​ക്കാ​ര്‍ ഏ​ജ​ന്‍​സി​ക​ള്‍​ക്കും അ​വ​രു​ടെ ജീ​വ​ന​ക്കാ​രെ വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും ചാ​ര്‍​ട്ടേ​ര്‍​ഡ് ഫ്ളൈ​റ്റു​ക​ള്‍ വ​ഴി കൊ​ണ്ടു​വ​രു​വാ​ന്‍ സാ​ധി​ക്കും. രാ​ജ്യ​ത്ത് പ്ര​വേ​ശി​ക്കു​ന്ന യാ​ത്ര​ക്കാ​ര്‍ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്നും മ​ട​ങ്ങി വ​രു​ന്ന വി​ദേ​ശി​ക​ളു​ടെ പേ​രു​ക​ളും തൊ​ഴി​ലു​ക​ളും പ​രി​ശോ​ധി​ക്കു​ക​യും മ​ന്ത്രി​സ​ഭ യാ​ത്ര ചെ​യ്യാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ പ​ത്ത് വി​ഭാ​ഗ​ങ്ങ​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​വ​രാ​ണെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​ക​യും ചെ​യ്ത​തി​നു​ശേ​ഷം യാ​ത്രാ അ​നു​മ​തി​ക്കു​ള​ള അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു

Related Stories

Anweshanam
www.anweshanam.com