കുവൈത്തിൽ 575 പേർക്ക് കൂടി കോവിഡ് 19; 690 പേർക്ക് രോഗമുക്തി
world

കുവൈത്തിൽ 575 പേർക്ക് കൂടി കോവിഡ് 19; 690 പേർക്ക് രോഗമുക്തി

Ruhasina J R

യുഎഇ: കഴിഞ്ഞ 24 മണിക്കൂറിനിടെ 2885 പേരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കിയതിൽ 575 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 690 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 37533 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 28896 ഉം ആയി ഉയർന്നു.

24 മണിക്കൂറിനിടെ ഒരുമലയാളി ഉൾപ്പെടെ 3 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 306 ആയി. നിലവിൽ 8331പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 190 പേർക്കു മാത്രമാണ് ഗുരുതര ആരോഗ്യപ്രശ്ങ്ങൾ ഉള്ളത്. രാജ്യത്ത് ഇതുവരെ 3,43027 കോവിഡ് ടെസ്റ്റുകൾ നടത്തിയതായും ആരോഗ്യമന്ത്രലായം അറിയിച്ചു.

Anweshanam
www.anweshanam.com