പാകിസ്ഥാന്‍റെ വധശിക്ഷ വിധിക്കെതിരെ കുല്‍ഭൂഷണ്‍ ജാദവ് പുനപരിശോധനാ ഹര്‍ജി നല്‍കും
world

പാകിസ്ഥാന്‍റെ വധശിക്ഷ വിധിക്കെതിരെ കുല്‍ഭൂഷണ്‍ ജാദവ് പുനപരിശോധനാ ഹര്‍ജി നല്‍കും

ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇന്ന് കുല്‍ഭൂഷണ്‍ ജാദവിനെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് വധശിക്ഷയ്ക്ക് എതിരെ കുല്‍ഭൂഷണ്‍ പുനപരിശോധനാ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത്

By News Desk

Published on :

കറാച്ചി: പാകിസ്ഥാന്‍റെ വധശിക്ഷ വിധിക്കെതിരെ ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവ് പുനപരിശോധനാ ഹര്‍ജി നല്‍കും. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇന്ന് കുല്‍ഭൂഷണ്‍ ജാദവിനെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് വധശിക്ഷയ്ക്ക് എതിരെ കുല്‍ഭൂഷണ്‍ പുനപരിശോധനാ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചത്.

നേരത്തെ, വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകുന്നില്ലെന്ന് കുൽഭൂഷൻ ജാദവ് അറിയിച്ചെന്നായിരുന്നു പാകിസ്ഥാന്‍ അറിയിച്ചത്. താൻ സമർപ്പിച്ച ദയാഹർജിയിൽ തുടർനടപടി സ്വീകരിക്കാൻ കുൽഭൂഷൻ ജാദവ് ആവശ്യപ്പെട്ടെന്നായിരുന്നു പാക്കിസ്ഥാന്‍റെ വാദം.

എന്നാല്‍ ഇന്ത്യ ഇത് തള്ളി രംഗത്തെത്തി.

2016 ലാണ് ഇന്ത്യയുടെ ചാരൻ എന്ന് ആരോപിച്ച് നാവിക സേന മുൻ കമാണ്ടറായിരുന്ന കുൽഭൂഷൻ ജാദവിനെ പാക്കിസ്ഥാൻ പിടികൂടിയത്. 2017 ഏപ്രിലിൽ ജാദവിനെ പാക് പട്ടാള കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.

Anweshanam
www.anweshanam.com