ദ​ക്ഷി​ണ കൊ​റി​യ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​നെ വ​ധി​ച്ച സം​ഭ​വം; മാ​പ്പ് പ​റ​ഞ്ഞ് കിം ​ജോം​ഗ് ഉ​ന്‍

മൂ​ണ്‍ ജേ ​ഇ​ന്നി​ന് അ​യ​ച്ച ക​ത്തി​ലാ​ണ് ഉ​ന്‍ മാ​പ്പ് പ​റ​ഞ്ഞ​തെ​ന്ന് പ്ര​സി​ഡ​ന്‍റി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു
ദ​ക്ഷി​ണ കൊ​റി​യ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​നെ വ​ധി​ച്ച സം​ഭ​വം; മാ​പ്പ് പ​റ​ഞ്ഞ് കിം ​ജോം​ഗ് ഉ​ന്‍

സി​യൂ​ള്‍: ദ​ക്ഷി​ണ കൊ​റി​യ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നെ വ​ധി​ച്ച സം​ഭ​വ​ത്തി​ല്‍ ഉ​ത്ത​ര​കൊ​റി​ന്‍ ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉ​ന്‍ മാ​പ്പ് പ​റ​ഞ്ഞു. ന​ട​ക്കാ​ന്‍ പാ​ടി​ല്ലാ​ത്ത അ​പ​മാ​ന​ക​ര​മാ​യ സം​ഭ​വ​മാ​യി​രു​ന്നു അ​ത്- ദ​ക്ഷി​ണ കൊ​റി​യ​ന്‍ പ്ര​സി​ഡ​ന്‍റ് മൂ​ണ്‍ ജേ ​ഇ​ന്നി​നോ​ട് കിം ​ജോം​ഗ് ഉ​ന്‍ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. മൂ​ണ്‍ ജേ ​ഇ​ന്നി​ന് അ​യ​ച്ച ക​ത്തി​ലാ​ണ് ഉ​ന്‍ മാ​പ്പ് പ​റ​ഞ്ഞ​തെ​ന്ന് പ്ര​സി​ഡ​ന്‍റി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു- സിഎന്‍എന്‍ ന്യൂസ്‌ റിപ്പോര്‍ട്ട്‌.

ഉത്തര കൊറിയയുടെ പ്രതിരോധ വിഭാഗമാണ് ഭരണകൂടത്തിന്റെ ഔദ്യോഗികമായ കത്ത് തെക്കന്‍ കൊറിയയ്ക്ക് കൈമാറിയത്. കഴിഞ്ഞ ദിവസമാണ് ഇരുകൊറിയകളേയും വേര്‍തിരിക്കുന്ന കടല്‍ മേഖലയില്‍ ജോലിയെടുത്തിരുന്ന ഫിഷറീസ് ഉദ്യോഗസ്ഥന്‍ ദാരുണമായി കൊലചെയ്യപ്പെട്ടത്. വെടിവെച്ച് കൊന്നശേഷം മൃതദേഹം കത്തിച്ചാണ് വടക്കന്‍ കൊറിയന്‍ പട്ടാളം ക്രൂരത കാട്ടിയത്. സംഭവത്തില്‍ ഉടന്‍ തന്നെ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂന്‍ ജേ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

ഉ​ത്ത​ര കൊ​റി​യ​യു​മാ​യു​ള്ള സ​മു​ദ്രാ​തി​ര്‍​ത്തി​യി​ല്‍ പ​ട്രോ​ളിം​ഗി​നു പോ​യ ദ​ക്ഷി​ണ കൊ​റി​യ​യു​ടെ ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ തി​ങ്ക​ളാ​ഴ്ച​യാ​ണ് കാ​ണാ​താ​യ​ത്. സ​മു​ദ്രാ​തി​ര്‍​ത്തി ലം​ഘി​ച്ച ഇ​ദ്ദേ​ഹ​ത്തെ ഉ​ത്ത​ര കൊ​റി​യ​യു​ടെ നാ​വി​ക ഉ​ദ്യോ​ഗ​സ്ഥ​ര്‍ വെ​ടി​വ​ച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് മൃ​ത​ദേ​ഹം എ​ണ്ണ ഒ​ഴി​ച്ച്‌ ക​ത്തി​ച്ച​താ​യും ദ​ക്ഷി​ണ കൊ​റി​യ പ​റ​യു​ന്നു.

Related Stories

Anweshanam
www.anweshanam.com