ട്രംപിനെതിരെ ആഞ്ഞടിച്ച് കമല ഹാരിസ്

ട്രംപിനെതിരെ ആഞ്ഞടിച്ച് കമല ഹാരിസ്

ട്രംപ് ഭരണകൂടം കൊറോണ വൈറസ് ബാധയെ ഗൗരവത്തോടെ കണ്ടില്ലെന്ന് കമലാ ഹാരിസ്.

വാഷിംങ്ടണ്‍: ട്രംപ് ഭരണകൂടം കൊറോണ വൈറസ് ബാധയെ ഗൗരവത്തോടെ കണ്ടില്ലെന്ന് അമേരിക്കന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി കമലാ ഹാരിസ്. കൊവിഡ് ആരംഭിച്ച കാലം മുതല്‍ തട്ടിപ്പെന്നാണ് ട്രംപ് വിശേഷിപ്പിച്ചതെന്നും കമല ഹാരിസ് സിഎന്‍എന്നിനോട് പറഞ്ഞു.

ഈ വര്‍ഷം അവസാനത്തോടെ കോവിഡിനെതിരെ വാക്‌സിന്‍ കണ്ടെത്തുമെന്ന് ട്രംപ് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ട്രംപിനെയല്ല, ആരോഗ്യവിദഗ്ധരെയാണ് താന്‍ വിശ്വസിക്കുന്നതെന്നും കമല ഹാരിസ് കൂട്ടിച്ചേര്‍ത്തു. ഏറ്റവും പുതിയ കണക്ക് അനുസരിച്ച് കോവിഡ് രോഗബാധ ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളിലൊന്നാണ് അമേരിക്ക. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വ്വകലാശാലയുടെ കണക്ക് അനുസരിച്ച് 6,270,950 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 188810 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചു.

Last updated

Anweshanam
www.anweshanam.com