മെക്സിക്കന്‍ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം; തലവെട്ടി റെയില്‍പ്പാളത്തില്‍ തള്ളി

ജൂ​ലി​യോ വാ​ൾ​ദി​വി​യ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.
മെക്സിക്കന്‍ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം; തലവെട്ടി റെയില്‍പ്പാളത്തില്‍ തള്ളി

മെ​ക്സി​ക്കോ സി​റ്റി: കിഴക്കന്‍ മെക്സിക്കോയില്‍ മാധ്യമപ്രവര്‍ത്തകന് അതിദാരൂണമായ അന്ത്യം. മയ​ക്കു​മ​രു​ന്നു സം​ഘ​ങ്ങ​ളു​ടെ ഏ​റ്റു​മു​ട്ട​ലി​നെ തു​ട​ർ​ന്നു പ്ര​ശ്ന​ബാ​ധി​ത മേ​ഖ​ല​യാ​യ കി​ഴ​ക്ക​ൻ മെ​ക്സി​ക്കോ​യി​ലെ റെ​യി​ൽ​പ്പാ​ള​ത്തി​ലാ​ണു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെത്തിയത്. തലവെട്ടി മാറ്റിയാണ് ഉടലും തലയും റെയില്‍വേ പാളത്തില്‍ ഉപേക്ഷിച്ചത്.

ജൂ​ലി​യോ വാ​ൾ​ദി​വി​യ എ​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. എ​ൽ മു​ണ്ടോ ഡെ ​വെ​രാ​ക്രൂ​സ് പ​ത്ര​ത്തി​ന്‍റെ ലേ​ഖ​ക​നാ​ണ് ഇ​ദ്ദേ​ഹം. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ ഏ​റ്റ​വും രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ നടക്കുന്ന രാജ്യമാണ് മെക്സിക്കോ. ഈ ​വ​ർ​ഷം മാ​ത്രം ഇ​തു​വ​രെ അ​ഞ്ചു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​ണു രാ​ജ്യ​ത്തു കൊ​ല്ല​പ്പെ​ട്ട​ത്.

20 വ​ർ​ഷ​ത്തി​നി​ടെ 100ൽ ​അ​ധി​കം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ മെക്സിക്കോയില്‍ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണു കണക്ക്. ഇ​വ​യി​ൽ ഭൂ​രി​ഭാ​ഗം കേ​സു​ക​ളി​ലും കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ജൂ​ലി​യോ​യു​ടെ കൊ​ല​പാ​ത​ക​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി വെ​രാ​ക്രൂ​സ് പൊലീ​സ് മേ​ധാ​വി​യും സു​ര​ക്ഷാ മ​ന്ത്രി​യു​മാ​യ ഹ്യൂ​ഗോ ഗുട്ടി​റ​സ് അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com