ജോബൈഡനെ ഔദ്യോഗിക അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുത്തു

2021 ജനുവരിയില്‍ ബൈഡന്‍ ചുമതലയേല്‍ക്കും.
ജോബൈഡനെ ഔദ്യോഗിക  അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുത്തു

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡനെ ഔദ്യോഗികമായി തെരഞ്ഞെടുത്തു.

2021 ജനുവരിയില്‍ ബൈഡന്‍ ചുമതലയേല്‍ക്കും. വൈസ് പ്രസിഡന്റ് ഇന്ത്യന്‍ വംശജ കമല ഹാരിസാണ്. രാജ്യത്തിന്റെ ആത്മാഭിമാനം വീണ്ടെടുക്കാനുള്ള പോരാട്ടത്തില്‍ ജനാധിപത്യം വിജയിച്ചെന്നാണ് ബൈഡന്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്.

306 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബൈഡന്റെ വിജയം. ഇലക്ടറല്‍ കോളജാണ് ഔദ്യോഗികമായി ജോ ബൈഡന്റെ വിജയം പ്രഖ്യാപിച്ചത്. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. എന്നാല്‍ തന്റെ തോല്‍വി സമ്മതിക്കാതിരുന്ന ട്രംപ് കഴിഞ്ഞ ദിവസമാണ് തോല്‍വി സമ്മതിച്ച് രംഗത്തെത്തിയത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com