ഗിസ്‌ലൈൻ മാക്‌സ്‌വെലിനെ ന്യൂയോര്‍ക്ക് ജയിലിലേക്ക് മാറ്റി
world

ഗിസ്‌ലൈൻ മാക്‌സ്‌വെലിനെ ന്യൂയോര്‍ക്ക് ജയിലിലേക്ക് മാറ്റി

ലൈംഗിക പീഡനക്കേസില്‍ ഗൂഢാലോചന കുറ്റത്തിനാണ് മാക്‌സ്‌വെല്‍ അറസ്റ്റിലായത്.

By News Desk

Published on :

ന്യൂയോര്‍ക്ക്: അമേരിക്കന്‍ കോടീശ്വരന്‍ ജെഫ്രി എപ്സ്റ്റീനുമായി അടുത്ത ബന്ധമുള്ള മുന്‍ ബ്രിട്ടിഷ് മോഡല്‍ ഗിസ്‌ലൈൻ മാക്‌സ്‌വെലിനെ ന്യൂയോര്‍ക്ക് ജയിലിലേക്ക് മാറ്റി. പ്രായപൂര്‍ത്തിയാകാത്ത ഡസന്‍ കണക്കിനു പെണ്‍കുട്ടികളെ ജെഫ്രി എപ്സ്റ്റീന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ഗൂഢാലോചന കുറ്റത്തിനാണ് മാക്‌സ്‌വെല്‍ അറസ്റ്റിലായത്. കേസ് നടക്കുന്നത് ന്യൂയോര്‍ക്കില്‍ ആയതിനാലാണ് ബ്രൂക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററില്‍ നിന്ന് അവരെ മാറ്റുന്നത്.

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപുമായിവരെ ഏറെ അടുപ്പമുള്ള കോടീശ്വരനാണ് ജെഫ്രി എപ്സ്റ്റീന്‍. മൻഹാട്ടനിലും ഫ്ലോറിഡയിലെ പാം ബീച്ചിലുമുള്ള തന്‍റെ ബംഗ്ലാവുകളില്‍ 14 വയസ്സിലും താഴെ പ്രായമുള്ള പെണ്‍കുട്ടികളെ എത്തിച്ച് പീഡിപ്പിക്കുകയും മറ്റുള്ളവർക്ക് പങ്കുവയ്ക്കുകയും ചെയ്തുവെന്ന നിരവധി കേസുകളാണ് എപ്സ്റ്റീനുമേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. ന്യൂയോര്‍ക്കിലെ ജയിലില്‍ കഴിയവെ എപ്സ്റ്റീന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.

ജെഫ്രി എപ്സ്റ്റീനും ഗിസ്‌ലൈൻ മാക്‌സ്‌വെലും
ജെഫ്രി എപ്സ്റ്റീനും ഗിസ്‌ലൈൻ മാക്‌സ്‌വെലും

ലൈംഗിക കുറ്റകൃത്യങ്ങളില്‍ കൂട്ടുനിന്നെന്നും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നുമാണ് എപ്സ്റ്റീന്‍റെ കാമുകി കൂടിയായിരുന്ന ഗിസ്‌ലൈൻ മാക്‌സ്‌വെലിനെതിരെയുള്ള ആരോപണം. ന്യൂ ഹാംഷെയറിലെ ആഢംബര ഒളിത്താവളത്തില്‍ നിന്നാണ് കഴിഞ്ഞ വ്യാഴാഴ്ച മാക്‌സ്‌വെല്‍ അറസ്റ്റിലായത്. പെണ്‍കുട്ടികളുമായി ചങ്ങാത്തം കൂടുന്നതിനും, ദുരുപയോഗം ചെയ്യുന്നതിനും എപ്സ്റ്റീനെ സഹായിക്കുന്നതിൽ മാക്‌സ്‌വെല്‍ നിർണ്ണായക പങ്ക് വഹിച്ചെന്നാണ് പ്രോസിക്യൂട്ടര്‍മാരുടെ വാദം. എന്നാല്‍, എപ്സ്റ്റീനുമായോ, അദ്ദേഹവുമായി ബന്ധപ്പെട്ട സ്ത്രീകളുമായോ ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ല എന്നാണ് മാക്‌സ്‌വെല്‍ ആവര്‍ത്തിച്ചു പറയുന്നത്.

Anweshanam
www.anweshanam.com