ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബേ രാ​ജി പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്
world

ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബേ രാ​ജി പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്

ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹം രാ​ജി​ക്ക് ഒ​രു​ങ്ങു​ന്ന​തെ​ന്നാ​ണ് വിവരം.

News Desk

News Desk

ടോ​ക്കി​യോ: ജ​പ്പാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഷി​ന്‍​സോ ആ​ബേ രാ​ജി തന്‍റെ രാജി പ്രഖ്യാപിച്ചുവെന്ന് റിപ്പോര്‍ട്ട്. ജ​പ്പാ​നി​ലെ ദേ​ശീ​യ മാ​ധ്യ​മ​മാ​യ എ​ന്‍​എ​ച്ച്‌​കെ​യാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ആ​രോ​ഗ്യ​സ്ഥി​തി മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് അ​ദ്ദേ​ഹം രാ​ജി​ക്ക് ഒ​രു​ങ്ങു​ന്ന​തെ​ന്നാ​ണ് വിവരം.

ഗു​രു​ത​ര​മാ​യ ക​ര​ള്‍ രോ​ഗ​ത്തെ തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ കു​റ​ച്ച് നാ​ളു​ക​ളാ​യി അ​ദ്ദേ​ഹം ചി​കി​ത്സ​യിലാണ്. 2021 സെ​പ്റ്റം​ബ​ര്‍ വ​രെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ലാ​വ​ധി. ധനമന്ത്രിയായ താരോ ആസോ ആയിരിക്കും ആബേയ്ക്ക് പകരം പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

രണകക്ഷിയായ ലിബറല്‍ ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ആബേയുടെ രാജി നേതൃത്വത്തിന് വേണ്ടിയുള്ള വടംവലിക്ക് ഇടയാക്കിയേക്കും എന്നും പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Anweshanam
www.anweshanam.com