ജപ്പാനിൽ റിക്ടർ സ്‌കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ജപ്പാനിൽ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനങ്ങളോട് ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
ജപ്പാനിൽ  റിക്ടർ സ്‌കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ടോക്കിയോ :ജപ്പാനിൽ റിക്ടർ സ്‌കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.ജപ്പാന്റെ കിഴക്കൻ തീരത്താണ് അനുഭവപ്പെട്ടത്.

പസിഫിക്ക് സമുദ്രത്തിൽ 54 കിമി ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. 2011 ൽ 18,000 പേരുടെ ജീവനെടുത്ത ഭൂമികുലുക്കത്തിന്റെ പ്രഭവകേന്ദ്രവും ഇതിന് തൊട്ടടുത്തായിരുന്നു.

ജപ്പാനിൽ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ജനങ്ങളോട് ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com