ജലാലാബാദ്: ഐഎസ് ആക്രമണം; മരണം 29

അഫ്ഗാന്‍ കിഴക്കന്‍ പ്രവശ്യ ജലാലാബാദ് ജയിലനകത്തെ ഏറ്റുമുട്ടലില്‍ 10 ഐസ് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചതായി റോയിട്ടേഴ്‌സ്.
ജലാലാബാദ്: ഐഎസ് ആക്രമണം; മരണം 29

അഫ്ഗാന്‍ കിഴക്കന്‍ പ്രവശ്യ ജലാലാബാദ് ജയിലനകത്തെ ഏറ്റുമുട്ടലില്‍ 10 ഐസ് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചതായി റോയിട്ടേഴ്‌സ്. ജയിലിനുള്ളില്‍ നുഴഞ്ഞക്കയറിയ തീവ്രവാദികളെ തുരത്തിയതായി സുരക്ഷാ സേന പറഞ്ഞു. ഏറ്റുമുട്ടിലിനിടെ പക്ഷേ നൂറുകണക്കിന് തടവുക്കാര്‍ രക്ഷപ്പെട്ടു.

തീവ്രവാദികള്‍ വെടിയുര്‍ത്തിയതിലും തുടര്‍ന്ന് സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിലുമായി 29 പേര്‍ കൊല്ലപ്പെട്ടതായി നങ്കഹാര്‍ പ്രവശ്യ ഗവര്‍ണറുടെ വക്താവ് പറഞ്ഞു. ഏറ്റുമുട്ടല്‍ അവസാനിച്ചതായി പ്രവശ്യ കൗണ്‍സില്‍ അംഗം സൊറാബ്ഖ്വ ദേരി പറഞ്ഞു. ആഗസ്ത് രണ്ടിന് ജയില്‍ പ്രവേശന കവാടത്തിനടുത്ത് സ്ഫോടകവസ്തുക്കള്‍ നിറച്ച ചാവേര്‍ കാര്‍ ബോംബ് പൊട്ടിത്തെറിച്ചു. ഇതിനെ തുടര്‍ന്നാണ് ആക്രമണം തുടങ്ങിയത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ തോക്കുധാരികളായ ഐഎസ് തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ജയിലിനുള്ളില്‍ നുഴഞ്ഞകയറിയും തീവ്രവാദികള്‍ വെടിയുര്‍ത്തി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com